ജന്മ ജന്മാന്തരങ്ങളോളം
ഒരു കൊച്ചു കൂരയ്ക്ക് കീഴില്
ഒരായിരം സ്വപ്നങ്ങള്ക്ക്പിറവി നല്കി
നമുക്ക് രാപാറ്ക്കാം
അറ്ക്ക രശ്മികള്
കണ് പീലികളെ തലോടും മുന്നെ
തമ്മില് അങ്ങോട്ടും ഇങ്ങോട്ടും നോക്കി
ഒരു സുദിനം ആരംഭിക്കാം
താല്പര്യമില്ലെങ്കിലും തള്ളി നീ എന്നെ
കുളിക്കാന് പ്രേരിപ്പിക്കുമ്പോ
ഒരു കൊച്ചു കുഞ്ഞിന് വെമ്പലോടെ ഞാന് മടി കാട്ടാം
ഒടുവില് തൂവാലയാല് നീ അടുക്കുമ്പോ
പതിയെ എന്നിലേക്ക് വലിച്ചടുപ്പിക്കാം
കുളിയ്ക്കൊടുവില് ആ തൂവാലയാല്
നീ എന് മുടിയിഴകളെ തലോടുമ്പോള്
പതിയെ നിന് അധരങ്ങളില് ചുമ്പിക്കാം
പിന്നെ എല്ലാം ഒരു തത്രപ്പാട് രണ്ട് പേറ്ക്കും
ആ പരക്കം പാച്ചലിനിടയില്
നീ നിന് വിയറ്പ്പ് ചേറ്ത്തൊരുക്കിയപ്രാതല്
ഒരുമിച്ചിരുന്ന്കഴിക്കാം
ഒരു തുണ്ട് ദോശ നീ എന്
വായേല് വച്ച് തരുമ്പോ
ഒരു കൊച്ചു കുഞ്ഞെന്ന പോലെ
ആ വിരല് ഞാന് പതിയെ കടിക്കാം
ഒടുവില് എടുപിടിയാലെ ഒക്കെയൊരുക്കി ഒരുമിച്ചിറങ്ങുംമുന്നെ
അവള് തന് നെറ്റിത്തടത്തില്
ഒരു ചുടു ചുമ്പനം
തിരക്കേറിയ ജോലിക്കിടയിലും
ഒരു വിളി
നീ ചോറുണ്ടോടീ....?
മറുപടിയായൊന്ന് മൂളും അവള്
ആ മൂളല് കേട്ടാലറിയാം മധുരമായൊരു നുണയാണതെന്ന്
ഒടുവില് ജോലി കഴിഞ്ഞ്
അവള് തന് കാര്യാലയത്തിന് മുന്നില്
അവളെ കാത്ത് നില്ക്കുമ്പോള്
തനിയെ തോന്നും
ഒരു വല്യ നിധിയാണവളെന്ന്
വാടിയ തണ്ട് പോലെ
തളറ്ന്ന് ബൈക്കിന്റെ പിറകില് കയറുമ്പോള് തന്നെ
അവളുടെ തല എന്റെ ചുമലില് ചാഞ്ഞിട്ടുണ്ടാവും
തിരക്കേറിയ റോഡിലൂടെ പോവുമ്പോള്
അവള് തന് കൈകള് എന്നെ ചുറ്റി പിണയും
പാവം ബൈക്ക് യാത്ര പേടിയാണവള്ക്ക്
വീടിന്റെ ഉമ്മറത്തേക്ക് കയറി
വാതില് തുറക്കുന്ന നിമിഷം പാവം സോഫയില്
വീണ് പോവും
അവള്ക്കറിയാം
ഒരു ചായ എനിക്ക് പതിവാണെന്ന്
വയ്യാതെയാ സോഫ വിട്ടെഴുന്നേല്ക്കും മുന്നെ
തഴഞ്ഞവളെ അതില് തന്നിരുത്തി അടുക്കളയിലേക്ക്ഞാന് പോവും
ആവി പറക്കുന്ന ചായയുമായ് അടുത്തെത്തുമ്പോ
ചുണ്ടില് ഒരു പുഞ്ചിരിയോടെ അവളെന്നെ നോക്കും
ഒരുമിച്ചിരുന്നാചായ കുടിക്കുമ്പോ
മാറില് തല ചായ്ച്ച് ഞങ്ങള് അല്പം പ്രണയിക്കും
വല്ലാതെ പ്രണയാതുരനായി
എന് ചെയ്ത്തുകള്
അതിര് കടക്കുമ്പോ
സ്നേഹത്തോടൊരു നോട്ടത്താലൊന്ന്ശാസിച്ചവള് എഴുന്നേറ്റ് പോവും
കുളി കഴിഞ്ഞ്
ഒരിത്തിരി നേരം ഒരുമിച്ചിരിക്കും
പതിയെ അവള് തന് കണ്ണ് വെട്ടിച്ച്
കുപ്പിയെടുക്കാന് തുടങ്ങുമ്പോ പിടി കൂടും അവള്
ഒരു കുഞ്ഞിനെ പോല് ഞാന് വാശി പിടിക്കും
ഒന്നെന്ന ധാരണയില് സമ്മതിക്കും
പിന്നീട് അടുക്കളയാണ് ഞങ്ങടെ ലോകം
അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് കൂടി
ഞങ്ങള് ഒരുമിച്ച് ഉണ്ടാക്കും എല്ലാം
ശേഷം ഒരുമിച്ചിരുന്ന്കഴിക്കും
എല്ലാ ജോലിയും കഴിഞ്ഞ്
ഒരുമിച്ചിരുന്നല്പം ടിവി കാണും
പരസ്പരം കൈ കോറ്ത്ത് ഞങ്ങള് പ്രണയിക്കും
പതിവ് പോലെ
പ്രണയ ത്വരയാല് ഞാന്
അതിര് കടക്കുമ്പോ അവള് ശാസിക്കാറില്ല
എന്റ ഇഷ്ടാനിഷ്ടങ്ങളെഅവള്ക്കല്ലാതെ
മറ്റാറ്ക്ക് മനസ്സിലാക്കാനാവും
സ്വപ്നങ്ങളെയും പ്രതീക്ഷകളെയും
പതിവ് പോലെ താലോലിച്ച്
ഒരു പുലരിക്കുള്ള കാത്തിരിപ്പോടെ
ഞങ്ങള് നിദ്രയിലേക്ക് തെന്നി വീഴും...
No comments:
Post a Comment