Thursday, October 10, 2013

മറയില്ലാതെ നിന് 
ഉള്ളം തുറന്ന് 

സ്വയം ഒന്ന് ചിരിക്കാന് നിനക്കാവാറുണ്ടോ 

നിന്റെ മനസ്സിന് ചുറ്റും

ഭേദിക്കാനാവാത്ത ഒരു മതില് ഇല്ലേ

കരിമ്പുക നിന്റെ ഹൃദയം

പൂറ്ണമായി മറച്ചു കളഞ്ഞോ

നിന്റെ കണ്ണുകളില് ഇപ്പോഴും

തിളക്കം നീ സൂക്ഷിക്കാറുണ്ടോ

വാക്കുകളുടെ മുന എന്നും നീ

മൂറ്ച്ച കൂട്ടാറുണ്ടോ

അന്യന്റെ കണ്ണുനീര് നിന്നെ ത്രസിപ്പിക്കാറില്ലേ

ആ കണ്ണുനീറ്ക്കണങ്ങള് നിനക്ക് ഊറ്ജം തറാറില്ലേ

അധ്വാനം എന്താണെന്ന് നീ അറിഞ്ഞോ

സറ്വവും അന്ധകാരത്തില് മുങ്ങുമ്പോള്

കിടപ്പറയിലെ ചെയ്ത്തുകള്ക്കൊടുവില്
മാത്രമല്ലേ

വിയറ്പ്പിന്റെ മാധുര്യം
നീ അറിയാറുള്ളു

നിന്നെ നോക്കുന്ന കണ്ണുകളില്

എന്നും
കാമം കാണാനല്ലേ നിനക്കിഷ്ടം

ചെയ്ത് കൂട്ടിയ പാപങ്ങള്

കണ്ണുനീരില് കഴുകിക്കളയാം എന്നാണോ

ഒരു മനുഷ്യന്
എന്ന് പറയാന്

നിന്നില് എന്തുണ്ട്

ഒന്ന് തിരിഞ്ഞ് നോക്ക്

പിന്നിട്ട പാതകളില്

അനുഗ്രഹ വാക്കുകള് കൂടെ ഉണ്ടായിരുന്നോ

അതോ ശാപങ്ങള് തീറ്ത്ത
മുള് പാതയിലൂടെ ആയിരുന്നോ യാത്ര

ഒരു യാഥാറ്ത്ഥ്യം തിരിച്ചറിയു നീ

കേവലം ഒരു മനുഷ്യനാണ് നീ

നീ പോലും അറിയുന്നില്ല

പരിധികളാലും

പരിമിധികളാലും

ചുറ്റപ്പെട്ട
ഒരു ജന്മം ആണ് നിന്റേത്

കാരണം നീ ഒരു മനുഷ്യനാണ്.....

No comments:

Post a Comment