ഒഴുകി വന്നത് മറ്റേതോ
തീരത്തു നിന്നായിരുന്നു എങ്കിലും
ആ വൃക്ഷം ഇന്നും
ഇലകള് പൊഴിക്കുന്നു
വേരൂറ്ന്ന് കയറിയ
പഴയ മണ്ണിന്റെ ഓറ്മയില്
അതിന്റെ വ്യതിയാനങ്ങള്ക്ക് തലകുനിച്ച്
ആ വൃക്ഷം ഇന്നും ഇല പൊഴിക്കുന്നു
ഋതു ഭേദങ്ങളെ അനുസരിച്ച്
മഞ്ഞിനും മഴയ്ക്കു വെയിലിനും വഴിയൊരുക്കി
അവയ്ക്ക് സ്വാഗത ഗാനമോതി
ആ വൃക്ഷം ഇന്നും
ഇല പൊഴിക്കുന്നു
ഓരോ ചില്ലകളിലും
പ്രത്യാശ തന് നാമ്പുകള് വളറ്ത്തി
അതില് സ്വപ്നങ്ങളെ താലോലിച്ച്
ആ വൃക്ഷം ഇന്നും ഇല പൊഴിക്കുന്നു...
തീരത്തു നിന്നായിരുന്നു എങ്കിലും
ആ വൃക്ഷം ഇന്നും
ഇലകള് പൊഴിക്കുന്നു
വേരൂറ്ന്ന് കയറിയ
പഴയ മണ്ണിന്റെ ഓറ്മയില്
അതിന്റെ വ്യതിയാനങ്ങള്ക്ക് തലകുനിച്ച്
ആ വൃക്ഷം ഇന്നും ഇല പൊഴിക്കുന്നു
ഋതു ഭേദങ്ങളെ അനുസരിച്ച്
മഞ്ഞിനും മഴയ്ക്കു വെയിലിനും വഴിയൊരുക്കി
അവയ്ക്ക് സ്വാഗത ഗാനമോതി
ആ വൃക്ഷം ഇന്നും
ഇല പൊഴിക്കുന്നു
ഓരോ ചില്ലകളിലും
പ്രത്യാശ തന് നാമ്പുകള് വളറ്ത്തി
അതില് സ്വപ്നങ്ങളെ താലോലിച്ച്
ആ വൃക്ഷം ഇന്നും ഇല പൊഴിക്കുന്നു...
No comments:
Post a Comment