Monday, November 11, 2013

ഒരു മഞ്ഞു തുള്ളി പോലെ .....

മനസ്സില് വല്ലാത്ത ഭാരം പോലെ

 കാലം സമ്മാനിച്ച ഓര്മകള്

സ്വരുക്കൂട്ടി വച്ച ചെപ്പു നിറഞ്ഞുവോ

അറിയില്ല

അറിയനയോന്നു തുറന്നു നോക്കി

പല ഓര്മകളും ചിതലരിചിരിക്കുന്നു

ഒന്ന് പൊടി തട്ടി വയ്ക്കാം

ഭാഗ്യം ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല

അവിടവിടായ് ചെറുതായ് ദ്രവിചിട്ടുണ്ട്

ചെപ്പിന്റെ ഏറ്റവും മുകളിൽ

കഴിഞ്ഞു പോയ കലാലയത്തിന്റെ

മധുവൂറും ഓര്മകള്

എന്നെ നോക്കി പുഞ്ചിരിക്കുന്നു

 മനസ്സ് പൊടുന്നനെ തിരിച്ചു പോയി

ആ കലാലയത്തിന്റെ ഓര്മകളിലേക്ക്

ചിരിച്ചും കളിച്ചും

കൂട്ടരോടൊത്തു ഒരുപാടു നടന്നു

അവിടോരോ മൂലയിലും തങ്ങി നില്ക്കുന്നുണ്ട്

ഇപ്പോഴും ഞങ്ങൾ തൻ

നിശ്വാസത്തിന്റെ ബാക്കി പത്രങ്ങള

മായാതെ മറയാതെ ...........

No comments:

Post a Comment